വിമാനം അണുവിമുക്തമാക്കാൻ റോബോട്ട്; നൂതന സാങ്കേതിക വിദ്യയുമായി എയർ ഇന്ത്യ എക്സ്പ്രസ്
ഇന്ത്യയിൽ ആദ്യമായി വിമാനം വൃത്തിയാക്കാൻ റോബോട്ട്. കോവിഡ് പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സാണ് ഈ നൂതന സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്. ഇനി വിമാനത്തിനകം റോബോട്ട് തൂത്ത് തുടച്ച് വൃത്തിയാക്കി സാനിറ്റൈസ് ചെയ്യും. അണുനശീകരണ പ്രവൃത്തികൾക്ക് റോബോട്ടിക് സംവിധാനം ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ വിമാന കമ്പനിയാണ് എയർ ഇന്ത്യ എക്സ്പ്രസെന്നും അധികൃതർ അറിയിച്ചു.
യുവി ഡിസ് ഇൻഫെക്ഷൻ ലാമ്പിങ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഡൽഹി വിമാനത്താവളത്തിൽ ബോയിങ് 737-800 വിമാനംഈ സംവിധാനം ഉപയോഗിച്ച് അണുവിമുക്തമാക്കി. യുവി-സി അണുനശീകരണ സംവിധാനം ലോകത്തെ തന്നെ ഏറ്റവും ഫലപ്രാപ്തിയുള്ള ഒന്നായാണ് കണക്കാക്കപ്പെടുന്നത്. പ്രതലത്തിൽ നിന്ന് അണുക്കളെയും ബാക്ടീരിയ, വൈറസ് തുടങ്ങിയവയെും ഇല്ലാതാക്കുന്നുവെന്ന് പരിശോധനകളിലൂടെ നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് (എൻഎബിഎൽ) തന്നെ അംഗീകരിച്ചിട്ടുള്ളതാണ്.