നഗരത്തിലും ഗ്രാമത്തിലും ഒരുപോലെ വികസനം  യുഡിഎഫിന്റെ പ്രവര്‍ത്തന പത്രിക പുറത്തിറക്കി 

0

നഗരത്തിലും ഗ്രാമത്തിലും ഒരുപോലെ വികസനം എത്തി ക്കുമെന്ന പ്രഖ്യാനവുമായി ബത്തേരി നഗരസഭയില്‍ യുഡിഎഫിന്റെ പ്രവര്‍ത്തന പത്രിക. ഭവന കാര്‍ഷിക കുടിവെള്ളം ആരോഗ്യം തുടങ്ങിയ മേഖലകളില്‍  അടിസ്ഥാന സൗകര്യവികസനത്തിനാണ് പത്രികയില്‍ യുഡിഎഫ് മുന്‍ഗണന നല്‍കിയിരിക്കുന്നത്.

നഗരത്തിനൊപ്പം ഗ്രാമങ്ങളിലും ഒരു പോലെ വികസനമെ ത്തിക്കുമെന്ന പ്രഖ്യാപനവുമായാണ് ബത്തേരി നഗരസഭയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തന പത്രിക പുറത്തിറിക്കി യിരിക്കുന്നത്. കാര്‍ഷികമേഖല, ഭവനം, കുടിവെള്ളം, ആരോഗ്യം തുടങ്ങിയ മേഖലകള്‍ക്കുമാണ് പത്രികയില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്.

വയനാടന്‍ ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയി ലെത്തിക്കും, നെല്‍കൃഷി സബ്സീഡി, ക്ഷീരമേഖലയിലെ ബോണസ് തുടങ്ങിയ വര്‍ദ്ധിപ്പിക്കും, സൗജന്യ ഡയാലിസിസ് സെന്റര്‍, സൗജന്യ സിവില്‍സര്‍വീസ് അക്കാദമി തുടങ്ങിയവ നടപ്പാക്കും. ദൊട്ടപ്പന്‍കുളം – തിരുനെല്ലി ബൈപ്പാസ്,പുതിയ സ്റ്റേഡിയം, മണിച്ചിറയില്‍ മിനിപാര്‍ക്കും, ബോട്ടിംഗ് സൗകര്യവും തുടങ്ങിയ നടപ്പാക്കുമെന്നുമാണ് യുഡിഎഫി ന്റെ പ്രവര്‍ത്തന പത്രികയില്‍ പറയുന്നത്. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായ എന്‍. എം വിജയന്‍, പി പി അയ്യൂബ് ഡി പി രാജശേഖരന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ്  പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ വെച്ച് പത്രിക പുറത്തിറക്കിയത്.

Leave A Reply

Your email address will not be published.

error: Content is protected !!