ചാരായവും വാഷും കൈവശംവെച്ചതിന് അറസ്റ്റില്‍

0

ചാരായവും വാഷും കൈവശംവെച്ച കുറ്റത്തിന് പനമരം കാപ്പുംചാല്‍ സ്വദേശിയായ പുലമൂലക്കുന്ന് വീട്ടില്‍ സനില്‍കുമാര്‍.പി എന്നയാളെ മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശറഫുദ്ദീന്‍ ടി യും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 4 ലിറ്റര്‍ ചാരായവും 50 ലിറ്റര്‍ വാഷും കണ്ടെത്തി. ബഹു ജെഎഫ്‌സിഎം 1 മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ കെ.പി ലത്തീഫ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിന്റോ സെബാസ്റ്റ്യന്‍,ഹാഷിം.കെ, വിജേഷ് കുമാര്‍ .പി, സനൂപ്.വി എന്നിവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!