സൗദിയില്‍ 263 പേര്‍ക്ക് കൂടി കൊവിഡ്; പ്രതിദിന മരണനിരക്കില്‍ കുറവ്

0

 സൗദി അറേബ്യയില്‍ 263 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,57,623 ആയി. 11 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഒന്‍പത് മാസത്തിനിടെയുള്ള രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കാണിത്. ആകെ മരണസംഖ്യ 5,907 ആയി.രാജ്യത്ത് 374 പേര്‍ രോഗമുക്തി നേടി. രോഗമുക്തരുടെ ആകെ എണ്ണം 3,47,176 ആയി ഉയര്‍ന്നു.
4540 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 649 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.8 ശതമാനവുമായി ഉയര്‍ന്നു

Leave A Reply

Your email address will not be published.

error: Content is protected !!