സ്ഥാനാര്‍ത്ഥി സംവാദം സംഘടിപ്പിച്ചു

0

തേറ്റമല മിറക്കിള്‍ യൂത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ഥാനാര്‍ത്ഥികളുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തിയായിരുന്നു മുഖാമുഖം പരിപാടി.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു സംവാദ പരിപാടി സംഘടിപ്പിച്ചത്.

വാര്‍ഡിലെ ജനകീയ പ്രശ്‌നങ്ങളും, നടപ്പിലാക്കേണ്ട വികസനപദ്ധതികളും, ജയിച്ചു വരുന്ന മെമ്പര്‍ വാര്‍ഡിനു വേണ്ടി എന്തെല്ലാം വികസനപ്രവര്‍ത്തനങ്ങള്‍ ചെയ്യും എന്നതിനെപ്പറ്റിയും ഒരു തുറന്ന ചര്‍ച്ചയായിരുന്നു.പലതരം ആശയങ്ങളും, വികസന കാഴ്ചപ്പാടുകളും, ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചര്‍ച്ചയില്‍ സ്ഥാനാര്‍ത്ഥികള്‍ എല്ലാം അവരവരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും വ്യക്തമാക്കി. ജോയി, അന്‍വര്‍ എന്നിവര്‍ മോഡറേറ്ററായ പരിപാടിയില്‍ ക്ലബ്ബ് രക്ഷാധികാരി ഫാദര്‍ സ്റ്റീഫന്‍ ചിക്കപറയില്‍, പ്രസിഡന്റ് തോമസ്, ക്ലബ് സെക്രട്ടറി അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!