ജില്ലയില്‍ 113 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 113 പേര്‍ക്ക് കൂടി കോവിഡ്

106 പേര്‍ക്ക് രോഗമുക്തി
105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

രോഗം സ്ഥിരീകരിച്ചവര്‍

കണിയാമ്പറ്റ സ്വദേശികള്‍ 20 പേര്‍, പടിഞ്ഞാറത്തറ സ്വദേശികള്‍ 10 പേര്‍, കല്‍പ്പറ്റ, പനമരം സ്വദേശികള്‍ 8 പേര്‍ വീതം, എടവക, മീനങ്ങാടി, വെള്ളമുണ്ട സ്വദേശികള്‍ 7 പേര്‍ വീതം, ബത്തേരി, മാനന്തവാടി സ്വദേശികള്‍ 6 പേര്‍ വീതം, പൊഴുതന സ്വദേശികള്‍ 5 പേര്‍, മേപ്പാടി, തവിഞ്ഞാല്‍ സ്വദേശികള്‍ 4 പേര്‍ വീതം, മുട്ടില്‍ സ്വദേശികള്‍ 3 പേര്‍, അമ്പലവയല്‍, നൂല്‍പ്പുഴ, പുല്‍പള്ളി, വൈത്തിരി സ്വദേശികള്‍ 2 പേര്‍ വീതം, മുള്ളന്‍കൊല്ലി, മൂപ്പൈനാട് സ്വദേശികള്‍ ഓരോരുത്തരും ആണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്.

ഒക്ടോബര്‍ 29ന് തമിഴ്നാട് നിന്നും വന്ന മേപ്പാടി സ്വദേശി, നവംബര്‍ 5ന് കര്‍ണാടകയില്‍ നിന്നും വന്ന മാനന്തവാടി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്‍, നവംബര്‍ 5ന് ബാംഗ്ലൂരില്‍ നിന്നും വന്ന പടിഞ്ഞാറത്തറ സ്വദേശികളായ 5 പേര്‍, നവംബര്‍ 6 ന് കര്‍ണാടകയില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശിനി എന്നിവരാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നു രോഗ ബാധിതരായവര്‍.

Leave A Reply

Your email address will not be published.

error: Content is protected !!