തയ്യല്‍ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
എടവക ദീപ്തിഗിരി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സന്നദ്ധ സംഘടനയായ ഗൂഞ്ചിന്റെ സഹകരണത്തോടെ തയ്യല്‍ പരിശീലന കേന്ദ്രം ആരംഭിച്ചു.എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു.ക്ഷീരസംഘം പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു.ദീപ്തിഗിരി സംഘം സൂപ്പര്‍മാര്‍ക്കറ്റിന്റെ ഡിസ്‌കൗണ്ട് കാര്‍ഡ് വിതരണോദ്ഘാടനം സ്ഥിരം സമിതി അദ്ധ്യക്ഷ ആഷ മെജോ നിര്‍വ്വഹിച്ചു.സംഘത്തിന്റെ ദീപ്തി ഫാം ഫ്രെഷ് പാലിന്റെ നവീകരിച്ച പതിപ്പ് വാര്‍ഡ് മെമ്പര്‍ സുനിത ബൈജു വിപണിയിലിറക്കി.
ഡയറക്ടര്‍മാരായ സേവ്യര്‍ ചിറ്റു പറമ്പില്‍, അബ്രാഹം തലച്ചിറ ,സാബു പള്ളിപ്പാടന്‍, കുഞ്ഞിരാമന്‍ പിലാക്കണ്ടി, ഷജില ചേര്‍ക്കോട് സെക്രട്ടറി പി.കെ.ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു