ശൈഖ് ഖലീഫ ഭരണമേറ്റെടുത്തതിന്റെ ഓര്‍മപുതുക്കി യുഎഇ; ദേശീയ പതാക ദിനാഘോഷത്തില്‍ പങ്കാളികളായി പ്രവാസികളും
ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ യു.എ.ഇ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന്റെ ഓര്‍മ്മ പുതുക്കി രാജ്യം ദേശീയ പതാകദിനം ആചരിച്ചു. സ്വദേശികളും വിദേശികളുമടക്കം നിരവധിപേര്‍ ചടങ്ങിന്റെ ഭാഗമായി രാജ്യത്തെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തി. വാഹനങ്ങളും വീടുകളും ദേശീയ പതാകകളാൽ അലംകൃതമായി. 2013 മുതലാണ് പതാകദിനാചരണം തുടങ്ങിയത്. ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ യു.എ.ഇ. പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ദിനമായ നവംബർ മൂന്നിനാണ് എല്ലാ വർഷവും പതാക ദിനം ആചരിക്കുന്നത്. യു.എ.ഇയുടെ ഐക്യവും പരമാധികാരവും അഖണ്ഡതയും വിളിച്ചോതുന്നതാണ് പതാകദിനം.