സംസ്ഥാന പൊതുവിതരണ കേന്ദ്രം സപ്ലൈകോ ഏറ്റെടുക്കുന്ന നടപടി; ജില്ലയില്‍ റേഷന്‍ കടകള്‍ അടച്ചിടും. തിരുവനന്ത പുരത്ത് ഒരു റേഷന്‍കട സപ്ലൈകോ ഏറ്റെടുക്കുന്ന നടപടി യില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോ- ഓര്‍ഡി നേഷന്‍ കമ്മറ്റി നടത്തുന്ന സമരത്തിന്റെ ഭാഗമായമാണ് ജില്ലയിലും റേഷന്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുന്നത്. ചില സംഘടനകള്‍ രാവിലെ മുതലും മറ്റ് സംഘടനകള്‍ ഉച്ചയ്ക്കു ശേഷവുമാണ് റേഷന്‍ കടകള്‍ അടയ്ക്കുന്നത്.
റേഷന്‍ കടകള്‍ സപ്ലൈകോ ഏറ്റെടുക്കാനുള്ള തീരുമാനം പിന്‍വലിക്കുക, അല്ലെങ്കില്‍ റേഷന്‍ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, സംഘടന നല്‍കിയ നിവേദനം നടപ്പിലാക്കുക, റേഷന്‍ വാതില്‍പ്പടി വിതരണ ത്തില്‍ സിവില്‍ സപ്ലൈയ്‌സ്- സ്പ്ലൈകോ ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്കിനും നിരന്തര വീഴ്ചകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കടയടപ്പ് സമരം.
കേരള റേഷന്‍ എംപ്ലോയീസ് യൂണിയന്‍, ആള്‍ കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍, കേരള സ്റ്റേറ്റ് റീട്ടെയില്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളാണ് കടയടപ്പ് സമരമുഖത്തുള്ളത്.