ഒമാനില്‍ തൊഴില്‍ വിസ ഫീസ് വര്‍ധിക്കും

0

 ഒമാനില്‍ അടുത്ത വര്‍ഷം മുതല്‍ വിദേശികളുടെ തൊഴില്‍ വിസയ്ക്കുള്ള ഫീസ് വര്‍ധിപ്പിക്കും. അഞ്ച് ശതമാനം വര്‍ധന വാണ് ഉണ്ടാകുക. പുതുതായി അനുവദിക്കുന്ന തൊഴില്‍ പെര്‍മിറ്റിനും കാലാവധി കഴിഞ്ഞ് പുതുകകുന്നതിനും അധിക ഫീസ് നല്‍കണം.സ്വദേശി തൊഴിലാളികള്‍ക്കായി പുതുതായി രൂപീകരിച്ച തൊഴില്‍ സുരക്ഷാ സംവിധാനത്തലേക്ക് ഈ അധിക തുക മാറ്റിവെക്കുമെന്ന് തൊഴില്‍ മന്ത്രാലയം ഉദ്യോഗ സ്ഥനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍, കൃഷിസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നീ തസ്തികകളിലേക്കുള്ള തൊഴില്‍ പെര്‍മിറ്റുകള്‍, മറ്റ് പ്രത്യേക തൊഴില്‍ പെര്‍മിറ്റുകള്‍ എന്നിവയ്ക്ക് ഈ വര്‍ധനവ് ബാധകമല്ല. നിലവിലെ ഫീസ് 300 റിയാലാണ്. ഇതിന്റെ സ്ഥാനത്ത് 315 റിയാല്‍ നല്‍കേണ്ടി വരും. 

Leave A Reply

Your email address will not be published.

error: Content is protected !!