ജില്ലാ ആശുപത്രിയിലെ സ്ഥിരം ജീവനക്കാര്‍ തടിയെടുത്തു. ജോലി ചെയ്ത് തളര്‍ന്ന് താത്കാലികജീവനക്കാര്‍.

0

ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായി മാറിയതോടെ സ്ഥിരം ജീവനക്കാരില്‍ ഭൂരിഭാഗവും വര്‍ക്കിംങ്ങ് അറേഞ്ച്‌മെന്റില്‍ മറ്റ് ആസ്പത്രികളിലേക്ക് സ്ഥലംമാറിപ്പോയി.ഇതോടെ താല്‍ക്കാലിക ജീവനക്കാരുടെ ചുമലില്‍ ഇരട്ടി ഭാരം.കോവിഡ് ഭീതിയിലാണ് താത്കാലിക ജിവനക്കാര്‍ ജോലിചെയ്തുവരുന്നത്.

ജില്ലാ ആശുപത്രിയില്‍ സ്ഥിരം നേഴ്സുമാര്‍ 60 ഓളം പേരാണുണ്ടായിരുന്നത്.ആശുപത്രി കോവിഡ് ആശുപത്രിയാക്കിയതോടെ 25 ഓളം പേര്‍ വര്‍ക്കിംങ്ങ് അറേഞ്ച്‌മെന്റില്‍ മറ്റ് ആശുപത്രികളിലേക്ക് സ്ഥലം മാറി പോയി. സ്വാധീനമുപയോഗിച്ചാണ് പലരും വര്‍ക്കിംങ്ങ് അറേഞ്ചില്‍ സ്ഥലം മാറി പോയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.താല്‍ക്കാലിക ജീവനക്കാര്‍ 70 ഓളം പേരാണുള്ളത്. നേരത്തേ താല്‍ക്കാലികമായി നിയോഗിച്ച നേഴ്സുമാരും, പിന്നെ എന്‍.എച്ച്.എം.നിയോഗിച്ച നേഴ്സുമാരുമാണിത്.ജീവനക്കാരുടെ കുറവ്മൂലം കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട താല്‍ക്കാലിക ജീവനക്കാര്‍ തന്നെ തുടരെ തുടരെ ഡ്യുട്ടിക്ക് നിയോഗിക്കപ്പെടുന്ന അവസ്ഥയാണുള്ളത്.എട്ട് മണിക്കൂറുള്ള ഒരു ഷിഫ്റ്റില്‍ രണ്ട് ഡോക്ടര്‍മാരാണ് ജോലി ചെയ്യുന്നത്.ഐസോലേഷന്‍ വാര്‍ഡില്‍ രണ്ട് നേഴ്സുമാരും, ഐ.സി.യു.വില്‍ ഒരു ഷിഫ്റ്റില്‍ രണ്ട് വിതം നേഴ്സുമാരും,പേ വാര്‍ഡില്‍ രണ്ട് നേഴ്സുമാരും പ്രസവവാര്‍ഡില്‍ നാല് നേഴ്സുമാരും, ക്ലീനിംങ്ങ് ജീവനക്കാര്‍ രണ്ട് പേരുമാണുള്ളത്.കോവിഡ് രോഗികളായ ഗര്‍ഭിണികളെ ഒരു വാര്‍ഡിലും, കണ്ടയിന്‍മെന്റ് പ്രദേശത്ത് നിന്നും കൊണ്ടുവരുന്ന ഗര്‍ഭിണികളെ മറ്റൊരു വാര്‍ഡിലുമാണ് ചികിത്സിക്കുന്നത്. എന്നാല്‍ രണ്ട് വാര്‍ഡുകളിലും ചികിത്സ തേടുന്ന രോഗികള്‍ക്ക് ചികിത്സ നല്‍കുന്നത് ഒരേ ജീവനക്കാരാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്ന നഴ്സുമാര്‍ തന്നെ കണ്ടയിന്‍മെന്റ് സോണില്‍ നിന്നും ചികിത്സ തേടിയെത്തിയ ഗര്‍ഭിണികളെ ചികിത്സിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് പരാതി ഉയര്‍ന്നിരുന്നെങ്കിലും അധികൃതര്‍ പരിഗണിച്ചിട്ടില്ല..നേരത്തേ കണ്ടയിന്‍മെന്റ് സോണില്‍ നിന്നും കൊണ്ട് വന്ന യുവതിജില്ലാ ആശുപത്രി ഗര്‍ഭിണികളുടെ വാര്‍ഡില്‍ചികിത്സ തേടിയപ്പോള്‍ കോവിഡ് പിടിപ്പെട്ടിരുന്നു.ഇതിന് പുറമെ ജില്ലാ കോവിഡ് ആശുപത്രിയില്‍ ജോലി ചെയ്ത ജീവനക്കാര്‍ക്കും കോവിഡ് പിടികൂടിയിരുന്നു. എന്നാല്‍ കോവിഡ് ആശുപത്രിയില്‍ നിന്നല്ല ജീവനക്കാര്‍ക്ക് രോഗം വന്നതെന്ന നിലപാടിലായിരുന്നുആരോഗ്യവകുപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!