ദിലീപ് കുന്നേല്‍ ദിവാകരന് പ്രവാസി വയനാട് യു .എ .ഇ ഷാര്‍ജ ചാപ്റ്റര്‍ യാത്രയയപ്പ് നല്‍കി.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന പ്രവാസി വയനാട് യുഎഇ സെന്‍ട്രല്‍ കമ്മിറ്റി ജോയിന്‍ കണ്‍വീനറും, ഷാര്‍ജ ചാപ്റ്ററിന്റെ സജീവ പ്രവര്‍ത്തകനുമായ പ്രിയങ്കരനായ ദിലീപ് കുന്നേല്‍ ദിവാകരന് ഷാര്‍ജ ചാപ്റ്റര്‍ രക്ഷാധികാരി ബിനോയ് എം നായര്‍ ചാപ്റ്ററിന്റെ മൊമെന്റോയും, സംഘടനയുടെ സ്‌നേഹ സമ്മാനം ചെയര്‍മാന്‍ അയ്യൂബ് പതിയില്‍, കണ്‍വീനര്‍ ജോമോന്‍ ളാപ്പിള്ളില്‍ വര്‍ക്കി എന്നിവര്‍ ചേര്‍ന്ന് നല്‍കി. ചടങ്ങില്‍ ഷിജു പാറേമറ്റത്തില്‍, സുജിഷ് സുധാകരന്‍, ഷംസുദ്ദീന്‍ പിണങ്ങോട്, ജോസ് ജോര്‍ജ്, രാജേന്ദ്രന്‍ രഘുവരന്‍, ശിവന്‍ തലപ്പുഴ, എന്നിവര്‍ സംസാരിച്ചു