തോല്‍പ്പെട്ടിയില്‍ കര്‍ണാടക സ്വദേശിയുടെ താര്‍ ജീപ്പ് നിയന്ത്രണംവിട്ടു മരത്തിന് ഇടിച്ചു 5 പേര്‍ക്ക് പരിക്ക്. രാത്രി രണ്ടു മണിയോടെ വലിയ നായ്ക്കട്ടിപ്പാലത്തിന് സമീപമാണ് അപകടം.സംഭവത്തില്‍ കര്‍ണ്ണാടക അടുഗോ ടികോരമംഗലറോഡില്‍ ബാലപ്പ ലേഔട്ടില്‍ സാഗര്‍ സിദ്ധരാജ് (23) വിനോദ് റെഡ്ഡി (20) ഭര്‍ശന്‍ (22) ഇവര്‍ക്കാണ് പരിക്കേറ്റത്. വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടു പേര്‍ക്ക് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
മാനന്തവാടി അഗ്‌നിരക്ഷാ സേന വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചു വാഹനം വെട്ടിപ്പോളിച്ചാണ് പുറത്ത് എടുത്തത്. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഒ. ജി പ്രഭാകരന്‍,ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ രമേഷ് എം ബി,ജയന്‍ സി എ,പ്രവീണ്‍ കുമാര്‍ സി യു,സുജിത്ത് എംഎസ്,രജീഷ് കെ,ലജിത്ത് ആര്‍ സീ,ആദര്‍ശ് ജോസഫ്,ഹോം ഗാര്‍ഡ്മാരായ ശിവദാസന്‍ കെ,ബിജു എം എസ്,ഷൈജറ്റ് മാത്യു. എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.