രക്തമെന്നത് പകരം വെക്കാനാവാത്ത മരുന്നാണെന്ന് എന്‍.എച്ച്.എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ.അഭിലാഷ്.ദേശീയ സന്നദ്ധ രക്തദാന ദിനത്തില്‍ ഡി.വൈ.എഫ്.ഐ സന്നദ്ധ സേനയുടെയും ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെയും നേതൃത്വത്തില്‍ മാനന്തവാടിയില്‍ നടന്ന രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
കോവിഡ് 19 പശ്ചാത്തലത്തില്‍ മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കില്‍ രക്തക്ഷാമമുണ്ടാകാതിരിക്കാന്‍ കരുതല്‍ എന്ന നിലയിലാണ് ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍, ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്. അമ്പതിലധികം യുവാക്കള്‍ രക്തദാനത്തില്‍ പങ്കാളിയായി. മാനന്തവാടി എം.ജി.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന ക്യാമ്പില്‍
ഡോ.സക്കീര്‍ അദ്ധ്യക്ഷനായി. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.റഫീഖ് , ഡോക്ടര്‍ ചന്ദ്രശേഖരന്‍, ഡോക്ടര്‍ വിനുജ, ഡോക്ടര്‍ അനില, ഫാദര്‍ സക്കറിയ, ജിതിന്‍ കെ.ആര്‍. എ.കെ റൈഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.രക്തദാന ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈനായി നടന്ന പോസ്റ്റര്‍ ചിത്രരചന, ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ വെച്ച് നടന്നു.