രക്തദാന ക്യാമ്പ് നടത്തി.
മാതാ അമൃതാനന്ദമയി ദേവിയുടെ 67-മത് ജന്മദിനത്തോടനുബന്ധിച്ച് മാനന്തവാടി മാതാ അമൃതാനന്ദമയി മഠവും യുവജന വിഭാഗമായ അയുദ്ധും ജില്ലാ ആശുപത്രിയിലെ രക്തബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി.മാനന്തവാടി ആശ്രമത്തില്‍ നടന്ന ക്യാമ്പ് ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിനിജ മെറിന്‍ ഉദ്ഘാടനം ചെയ്തു.ടി.പുരുഷോത്തമന്‍,ചന്ദ്രബാബു പോരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.