കാര്‍ഷിക ബില്ലിനെതിരെ സിപിഎം പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു 

0

രാജ്യത്തെ കാര്‍ഷിക മേഖല പൂര്‍ണമായും തകരുന്നതിന് കാര്‍ഷിക ബില്ല് കാരണമാകുമെന്ന്   സിപിഐ എം ജില്ലാസെക്രട്ടറി പി ഗഗാറിന്‍. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ കോര്‍പ്പറേറ്റുകളുടെ അടിമകളാക്കുകയാണെന്നും രാജ്യത്തെ കാര്‍ഷിക മേഖല പൂര്‍ണമായും തകരുന്നതിന് കാര്‍ഷിക ബില്ല് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാനുള്ള ഏറ്റവും ഒടുവിലത്തെ നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും,  കോവിഡ് കാലത്ത് കേന്ദ്രം രാജ്യത്തെ ജനങ്ങളെ പട്ടിണിക്കിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനവിരുദ്ധനയങ്ങള്‍ തിരുത്തുക, ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങളുടെയും ബാങ്ക് അക്കൗണ്ടില്‍ ആറുമാസത്തേക്ക് പ്രതിമാസം 7500 രൂപ വീതം നല്‍കുക, എല്ലാ തൊഴില്‍രഹിതര്‍ക്കും വേതനം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു കല്‍പ്പറ്റയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.   ജില്ലാ സെക്രട്ടറിയറ്റംഗങ്ങളും മുതിര്‍ന്നനേതാക്കളുമടക്കം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കാളികളായ സമരത്തില്‍  സെക്രട്ടറിയറ്റംഗം കെ റഫീഖ് അധ്യക്ഷനായി. എംഎല്‍എമാരായ സി കെ ശശീന്ദ്രന്‍,  ഒ ആര്‍ കേളു . കല്‍പ്പറ്റ ഏരിയാ സെക്രട്ടറി എം മധു, കെ സുഗതന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!