യാത്രാ ദുരിതം പേറി വയനാട്ടുകാര്‍

0

വയനാട്ടുകാര്‍ക്ക് ആശുപത്രി ആവശ്യങ്ങള്‍ക്കും ദുരിതമായി കോവിഡ് കാലം.കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കടക്കം പോകുന്ന വയനാട്ടുകാര്‍ യാത്ര ദുരിതമനുഭവിക്കുകയാണ്. കോഴിക്കോട് നിന്ന് നാമമാത്രമായി വരുന്ന കെ.എസ്.ആര്‍.ടി സി.ബസ്സുകളില്‍ സീറ്റില്ലാത്തതിനാല്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വരുന്നു.

അത്യാവശ്യങ്ങള്‍ക്ക് ചുരമിറങ്ങുന്ന വയനാട്ടുകാര്‍ക്ക് ഇപ്പോള്‍ ദുരിതയാത്രയാണ്. ജില്ലയ്ക്ക് പുറത്തുള്ള ആശുപത്രി ആവശ്യങ്ങള്‍ക്കും,അടിയന്തര ആവശ്യങ്ങള്‍ക്ക് മെഡിക്കല്‍ കോളേജിലേക്കും പോകുന്നവര്‍ക്ക് കൃത്യ സമയത്ത് എത്താന്‍ കഴിയാത്ത അവസ്ഥയാണ്.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സീറ്റുകളില്‍ മാത്രം യാത്ര അനുവദിക്കുന്നതിനാല്‍ ഇത്തരം ആളുകളെ കെ.എസ്.ആര്‍.ടി.സി തഴയുകയാണ്. മണിക്കൂറുകള്‍ കാത്തു നിന്ന് വയനാട്ടിലേക്ക് വാഹനമെത്തുമ്പോള്‍ കയറ്റാനാകില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്.സാധാരണക്കാരായ യാത്രക്കാരെ തെല്ലൊന്നുമല്ല ഇത് ദുരിതത്തിലാക്കുന്നത്. കോവിഡ് കാലത്തിന്റെ മറ്റൊരു ദുരന്തമായി വയനാട്ടുകാര്‍ക്ക് അയല്‍ ജില്ലകളിലേക്കുള്ള അത്യാവശ്യ യാത്രകളും ദുരിതമാവുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!