പരിസ്ഥിതി ആഘാത നിര്‍ണയച്ചട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി

0

പരിസ്ഥിതി ആഘാതനിര്‍ണയച്ചട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും തിരിച്ചടി. ഇഐഎയുടെ അന്തിമ കരട് വിജ്ഞാപനം പുറത്തിറക്കുന്നത് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ചട്ടത്തിന്റെ കരടുരൂപം പ്രാദേശികഭാഷയില്‍ പുറത്തിറത്തിറക്കാത്തത് ചോദ്യംചെയ്തുകൊണ്ട് യുണൈറ്റഡ് കണ്‍സര്‍വേഷന്‍ മൂവ്മെന്റ് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് സ്റ്റേ.

കേസില്‍ തീര്‍പ്പുണ്ടാകുന്നതുവരെ അന്തിമ വിജ്ഞാപനം പുറത്തുന്നത് വിലക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കോടതി നോട്ടീസ് അയച്ചു. ഇതുമായി ബന്ധപ്പെട്ട അനുവദനീയമായ മറ്റ് നടപടികളുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കരട് വിജ്ഞാപനത്തിന് മതിയായ ജനശ്രദ്ധ കിട്ടിയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കരട് വിഞ്ജാപനം പുറത്തിറക്കുന്നത് ഇന്ന് വരെ താല്‍ക്കാലികമായി കോടതി ആഗസ്റ്റ് മാസം സ്റ്റേ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കോടതിയുടെ അന്തിമതീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!