മത്സ്യമാര്‍ക്കറ്റ് തിങ്കളാഴ്ച തുറന്ന് പ്രവര്‍ത്തിക്കും

0

മാനന്തവാടിയിലെ നവീകരിച്ച മത്സ്യമാര്‍ക്കറ്റ് തിങ്കളാഴ്ച തുറന്ന് പ്രവര്‍ത്തിക്കും.മാലിന്യ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ മുന്‍ സബ്ബ് കലക്ടര്‍ എന്‍.എസ്.കെ.ഉമേഷിന്റെ ഉത്തരവിനെ തുടര്‍ന്ന് അടച്ച് പൂട്ടിയ മാര്‍ക്കറ്റാണ് നാളെ തുറക്കാന്‍ നഗരസഭ തീരുമാനിച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സബ്ബ് കലക്ടര്‍ ഉത്തരവിനെ തുടര്‍ന്ന് അടച്ച് പൂട്ടിയ മത്സ്യ മാര്‍ക്കറ്റ് ആണ് തിങ്കാളാഴ്ച വ്യാപാരത്തിനായി തുറന്ന് കൊടുക്കുന്നത്.മാലിന്യ പ്ലാന്റ് ഇല്ലാതെയും തികച്ചും മലിനമായ അന്തരീക്ഷത്തിലും പ്രവര്‍ത്തിച്ചിരുന്ന അന്നത്തെ മത്സ്യ മാര്‍ക്കറ്റ് മാലിന്യപ്ലാന്റ് നിര്‍മ്മാണത്തിനും നവീകരണത്തിനുമായി നഗരസഭ പ്ലാന്‍ ഫണ്ടില്‍ നിന്നും 12 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പ്ലാന്റും കെട്ടിട നവീകരണവും നടത്താന്‍ തീരുമാനിച്ചത്.എന്നാല്‍ പ്ലാന്റ് നിര്‍മ്മാണം പാതിവഴിയിലാവുകയും പരിസര മലനീകരണം തുടര്‍കഥയാവുകയും ചെയ്ത സാഹചര്യത്തില്‍ അന്നത്തെ സബ്ബ് കലക്ടര്‍ ആയിരുന്നു എന്‍.എസ്.കെ.ഉമേഷ് മാര്‍ക്കറ്റ് അടച്ച് പൂട്ടാന്‍ ഉത്തരവിടുകയായിരുന്നു. മാര്‍ക്കറ്റ് അടച്ച് പൂട്ടിയതോടെ നഗരത്തിലെ ചില സ്വകാര്യ കെട്ടിടങ്ങളില്‍ മത്സ്യ മാംസ മാര്‍ക്കറ്റുകള്‍ നടന്നുവരികയായിരുന്നു.മാലിന്യ പ്ലാന്റും കെട്ടിട നവീകരണവും പൂര്‍ത്തിയായതോടെയാണ് തിങ്കളാഴ്ച കച്ചവടത്തിനായി മാര്‍ക്കറ്റ് തുറന്ന് കൊടുക്കാന്‍ നഗരസഭ തീരുമാനിച്ചത് .മത്സ്യ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നഗരത്തില്‍ മറ്റിടങ്ങളില്‍ നടക്കുന്ന ചെറുകിട ഇടത്തരം മത്സ്യ കച്ചവടങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കുമെന്നും നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് പറഞ്ഞു.മത്സ്യ മാര്‍ക്കറ്റ് തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങുമെങ്കിലും നവീകരിച്ച കെട്ടിടത്തിലെ മാംത്സ മാര്‍ക്കറ്റ് 15 ന് നടക്കുന്ന ലേലത്തിന് ശേഷമേ പ്രവര്‍ത്തിക്കുകയുള്ളൂ

Leave A Reply

Your email address will not be published.

error: Content is protected !!