കാട്ടുപന്നി വേട്ട;മൂന്ന് പേര്‍ അറസ്റ്റില്‍

0

പുല്‍പള്ളി:വനത്തിനുള്ളില്‍ വൈദ്യുത കെണിയൊരുക്കി കാട്ടുപന്നിയെ വേട്ടയാടി കൊന്ന സംഭവത്തില്‍ മൂന്ന് പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. ഇരുളം തൂത്തിലേരി കണ്ണന്‍ മകന്‍ മണി(40),സോമന്‍ മകന്‍ ബിനു(29),മടക്കി കണ്ണന്‍ എന്ന ബാലകൃഷ്ണന്‍(53)എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 25നായിരുന്നു സംഭവം.തുടര്‍ന്ന് വനപാലകര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ ബത്തേരി കോടതി റിമാന്‍ഡ് ചെയ്തു.ചെതലയം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചര്‍ കെ.വി ആനന്ദ്,ഇരുളം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.അനീഷ്,ഗാര്‍ഡുമാരായ ജിതിന്‍ ചന്ദ്രന്‍,ജോസ് ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്.

Leave A Reply

Your email address will not be published.

error: Content is protected !!