സി-ഡിറ്റ് മാധ്യമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

0

സി-ഡിറ്റിന്റെ കവടിയാര്‍ കേന്ദ്രത്തില്‍ വിഷ്യല്‍ മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ കോഴ്‌സ് ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ നോണ്‍ ലീനിയര്‍ എഡിറ്റിംഗ് എന്നീ കോഴ്‌സുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കും, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. അഞ്ച് ആഴ്ച മുതല്‍ ആറ് മാസം വരെയാണ് വിവിധ കോഴ്‌സുകളുടെ ദൈര്‍ഘ്യം.കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി ആഗസ്റ്റ് 28. താത്പര്യമുള്ളവര്‍ തിരുവനന്തപുരം കവടിയാര്‍ ടെന്നീസ് ക്ലബ്ബിനു സമീപമുള്ള സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2721917, 8547720167 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!