മാത്തൂര്‍ കോളനിയിലെത്താന്‍ ദുരിതയാത്ര

0

വെള്ളപ്പൊക്ക ഭീഷണിക്ക് പിന്നാലെ കോളനിയിലേക്കുള്ള റോഡും സഞ്ചാരയോഗ്യമല്ലാതെയായി. പനമരം നടവയല്‍ റോഡിലെ മാത്തൂര്‍ ജംഗ്ഷനില്‍ നിന്നും 300 മീറ്റര്‍ ദൂരെയാണ് കോളനി.വര്‍ഷങ്ങള്‍ക്ക് മുമ്പ്് സോളിംഗ് പ്രവര്‍ത്തി നടത്തിട്ടുണ്ടെങ്കിലും മൂന്ന് വര്‍ഷത്തെ പ്രളയം കാരണം റോഡ് തകര്‍ന്നു.റോഡ് താല്‍ക്കാലികമായെങ്കിലും നന്നാക്കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് കോളനിക്കാരും പ്രദേശവാസികളും പറയുന്നത്.

കബനി പുഴയോട് ചേര്‍ന്നു നില്‍ക്കുന്ന റോഡായതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് കൂടുതലാണ്. ഇന്നത്തെ സാഹചര്യത്തില്‍ കാല്‍നടയ്ക്ക് പോലും പറ്റാത്ത അവസ്ഥയാണ്.ക്യാമ്പില്‍ നിന്നും തിരിച്ചെത്തുന്ന ആദിവാസികള്‍ മെയിന്‍ റോഡില്‍ സാധനമിറക്കി തലച്ചുമടായി വേണം വീടുകളിലെത്തിക്കാന്‍.ചളി നിറഞ്ഞ വീട് വൃത്തിയാക്കാന്‍ ദിവസങ്ങള്‍ വേണമെന്നിരിക്കെ ഇവിടങ്ങളിലെ റോഡും ഇവര്‍ക്ക് ദുരിതമായിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!