സ്വീറ്റ് ലസ്സി തയ്യാറാക്കാം അഞ്ച് മിനിട്ടില്‍

0

നല്ല ലസ്സി കുടിച്ചാല്‍ മനസ്സും ശരീരവും ഒന്നു തണുക്കും. ഉത്തരേന്ത്യക്കാര്‍ മാത്രം പറഞ്ഞിരുന്ന ഈ കാര്യം ഇപ്പോ ഇങ്ങ് കേരളത്തിലും പറയുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല. കാരണം ഉത്തരേന്ത്യയും കടന്ന് ലസ്സി നമ്മുടെ നാട്ടിലും പ്രചാരത്തില്‍ എത്തിയിട്ടുണ്ട്. ലസ്സി കുടിച്ചാല്‍ കിട്ടുന്ന കൂളിങ്ങ് ഇഫക്റ്റ് തന്നെ ഇതിന് കാരണം.
തൈരും പഞ്ചസാരയും പനിനീരും ഏലാച്ചി പൊടിയും ഡ്രൈഫ്രൂട്ടും ചേര്‍ത്ത് തയ്യാറാക്കുന്ന നല്ല ഒന്നാന്തരം ലസ്സി പഞ്ചാബിക്കാരുടെ വിഭവമാണ്. വളരെ ലൈറ്റ് ആയിട്ടുള്ള ഒരു പാനീയം ആയതുകൊണ്ട് തന്നെ ഭക്ഷണത്തിന് ശേഷമാണ് സാധാരണ ലസ്സി കഴിക്കാറുള്ളത്. വളരെ നേര്‍പ്പിച്ചും കട്ടികൂട്ടിയും ലസ്സി ഉണ്ടാക്കാം. കട്ടി കൂട്ടണമെങ്കില്‍ ഫ്രഷ് ക്രീം ചേര്‍ത്താണ് തയ്യാറാക്കുന്നത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ലസ്സി ഉണ്ടാക്കുന്ന വിവിധ ഘട്ടങ്ങള്‍ താഴെ നോക്കി മനസിലാക്കാം. ഒപ്പം ഉണ്ടാക്കുന്ന വീഡിയോയും കാണാം.
ലസ്സി റെസിപ്പീ വീഡിയോ
സ്റ്റെപ് ബൈ സ്റ്റെപ് : സ്വീറ്റ് ലസ്സി തയ്യാറാക്കുന്ന വിധം
1.ഒരു ബൗളില്‍ കട്ടിയുള്ള തൈര് ഒഴിക്കുക.
2. ഇതിലേക്ക് തണുത്ത പാല്‍, തണുത്ത വെള്ളം എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി വിടുക. കുമിളകള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം.
3. ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കാ പൊടിയും പനിനീരും ചേര്‍ക്കുക.
4. ഇതിലേക്ക് ഐസ് കട്ട ഇട്ടതിന് ശേഷം നന്നായി കുലുക്കി കൊടുക്കുക.
5. തയ്യാറാക്കിയ മിശ്രിതം ഒരു മിക്സിയിലെ ജാറിലേക്ക് മാറ്റുക.
6. അതിന് ശേഷം എല്ലാം യോജിപ്പിക്കുക.
7. തയ്യാറാക്കിയ പാനീയം ഗ്ലാസിലേക്ക് മാറ്റാം.
8. പാനീയം അണ്ടിപ്പരിപ്പ് ,ബദാം കുങ്കുമപ്പൂ സ്ട്രാന്റ്സ് എന്നിവ വെച്ച്‌ അലങ്കരിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!