സുല്‍ത്താന്‍ ബത്തേരി നഗരസഭ കോട്ടക്കുന്ന് ഡിവിഷനില്‍ സുഭിക്ഷ കേരളം പദ്ധതി പ്രകാരം കൃഷിചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ ചെയര്മാന് റ്റി. എല്‍ സാബു നിര്‍വ്വഹിച്ചു. ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സി. കെ സഹദേവന്, കൗണ്‍സിലര്‍ വി. കെ ബാബു, കൃഷി ഓഫീസര്‍ സുമിന എന്നിവര്‍ സംസാരിച്ചു. നൂറനാള്‍ മാത്യു, മാവറയില്‍ അജാമളന് എന്നിവര്‍ ചേര്‍ന്ന് 30 സെന്റ് തരിശുനിലത്ത് തക്കാളി, പച്ചമുളക്, ചോളം, വെണ്ട, ചീര, വഴുതന, പയര്വയര്ഗ്ഗങ്ങള് തുടങ്ങിയവയാണ് കൃഷിചെയ്തത്.