പ്ലസ് ടു പരീക്ഷാ ഫലം ജൂലൈ 10-ാം തിയതി വരാനിരിക്കെ കൊട്ടാരക്കര മുട്ടറ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഉത്തര കടലാസ് കണ്ടെത്താത്തതില്‍ എംഎസ്എഫ് കല്‍പ്പറ്റയില്‍ ഉത്തരക്കടലാസ് തിരഞ്ഞുകൊണ്ട് പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു.വളരെ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യേണ്ട ഉത്തര കടലാസുകള്‍ ലാഘവത്തോടെയാണ് കേരള സര്‍ക്കാര്‍ കൈകാര്യം ചെയ്തിരിക്കുന്നതെന്നും എംഎസ്എഫ് കുറ്റപ്പെടുത്തി.കൊട്ടാരക്കരയില്‍ നിന്നും പാലക്കാട് മൂല്യനിര്‍ണയ ക്യാമ്പിലേക്ക് എത്തേണ്ടിയിരുന്ന ഉത്തര കടലാസുകള്‍ വിദ്യാഭ്യാസ വകുപ്പിന്റെ അശ്രദ്ധ കൊണ്ടാണ് മേല്‍വിലാസം മാറി എറണാകുളത്ത് എത്തിതെന്നും,അവിടെ നിന്ന് പാലക്കാട് മൂല്യനിര്‍ണയ ക്യാമ്പിലേക്ക് അയച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് തെറ്റാണെന്നും എംഎസ്എഫ് പറഞ്ഞു.ഇതുവരെ മൂല്യനിര്‍ണയ ക്യാമ്പില്‍ ഉത്തര കടലാസുകള്‍ എത്തിയിട്ടില്ല എന്നതാണ് സ്‌കൂള്‍ അതികൃതര്‍ വ്യക്തമാക്കിയത്. വിദ്യാര്‍ത്ഥികളുടെ ഭാവി കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് പന്താടുന്നതെന്നും, വിദ്യാഭ്യാസ മന്ത്രി കേരളത്തിലെ പൊതു വിദ്യാഭ്യാസം തകര്‍ക്കുകയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് എം എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജല്‍ പറഞ്ഞു.പ്രസിഡന്റ് പികെ ജാവാദ് അധ്യക്ഷനായിരുന്നു.ജില്ലാ ഭാരവാഹി റിന്‍ഷാദ് മില്ലുമുക്ക്,ഷമീര്‍ ഒടുവില്‍,മുബഷീര്‍ ഇ.എച്ച്,അനസ് തെന്നാനി എന്നിവര്‍ നേതൃത്വം നല്‍കി.