വയനാട്ടില്‍ 5 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

0

2 പേര്‍ക്ക് രോഗമുക്തി

മഹാരാഷ്ട്രയില്‍ നിന്ന് ജില്ലയിലെത്തിയ മാനന്തവാടി സ്വദേശി 45കാരി,താനെയില്‍ നിന്ന് വന്ന താഴെ അരപ്പറ്റ സ്വദേശി 7 വയസ്സുള്ള കുട്ടി (2പേരും വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു),ബഹറിനില്‍ നിന്നെത്തിയ തലപ്പുഴ സ്വദേശി 22കാരന്‍, ദുബൈയില്‍ നിന്നെത്തിയ വടുവഞ്ചാല്‍ സ്വദേശി 35കാരന്‍(രണ്ട് പേരും കല്‍പ്പറ്റയില്‍ സ്ഥാപന നിരീക്ഷണത്തിലായിരുന്നു), ഡല്‍ഹിയില്‍ നിന്ന് ജില്ലയിലെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്ന പച്ചിലക്കാട് സ്വദേശി 24 കാരി എന്നിവരെയാണ് രോഗം സ്ഥിരീകരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തൃക്കൈപ്പറ്റ സ്വദേശി 37 കാരനും കോറോം സ്വദേശി 47 കാരനുമാണ് സാമ്പിള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്.
നിലവില്‍ രോഗം സ്ഥിരീകരിച്ച് 24 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!