സ്രവ പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കി 13 ദിവസം പിന്നിട്ടിട്ടും ഫലം ലഭ്യമായില്ല

0

സ്രവ പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കി പതിമൂന്ന് ദിവസം പിന്നിട്ടിട്ടും പരിശോധന ഫലം ലഭ്യമായില്ല. ഗള്‍ഫില്‍ നിന്നുമെത്തിയ നാലംഗ കുടുംബം പുറത്തിറങ്ങാനാവാതെ വീടിനുളളില്‍ ദുരത ജീവിതത്തില്‍. മെയ് 12നാണ് ബഹറൈനില്‍ നിന്നും ചെതലയം സ്വദേശി സി. എസ് ബാബുവും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന നാലംഗ കുടുംബം ചെതലയത്തെ വീട്ടിലെത്തിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പതിനാല് ദിവസം ഹോം ക്വാറന്റൈനില്‍ പോയി. ഇതിനിടെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇവരുടെ സ്രവം പരിശോധനയ്ക്കായി എടുക്കുകയും ചെയ്തു. എന്നാല്‍ പതിമൂന്ന് ദിവസം പിന്നിട്ടിട്ടും പരിശോധന ഫലം ഇതുവരെ ലഭ്യമായിട്ടില്ല. ഇതോടെ പതിനേഴ് ദിവസമായി ഈ നാലംഗ കുടുംബം വീടിനുപുറത്തിറങ്ങാവാതെ ദുരിതത്തിലായിരിക്കുകയാണ്. ഇവരുടെ സ്രവ പരിശോധന ഫലം ലഭിക്കാത്തതിന്റെ കാരണം ആരോഗ്യ വകുപ്പ് അധികൃതരോട് അന്വേഷിച്ചിട്ടും കൃത്യമായ മറുപടി ലഭിക്കുന്നില്ലന്നാണ് ഡിവിഷന്‍ കൗണ്‍സിലര്‍ പറയുന്നത്.  അതേ സമയം വീടിനുള്ളില്‍ കഴിയുന്നവര്‍ക്ക് സ്രവപരിശോധന ഫലം ലഭിക്കാത്തത് മുന്നോട്ടുളള ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!