ജില്ല കൊവിഡ് മുക്തം

0

ജില്ലയിലെ അവസാനത്തെ കൊവിഡ് രോഗബാധിതനും ആശുപത്രി വിടുന്നു.കൊവിഡ് ബാധിതന്റെ പരിശോധന ഫലം നെഗറ്റീവ് ആയി.മന്ത്രി എ.കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

  • വയനാട് നിലവില്‍ കോവിഡ് രോഗികളില്ലാത്ത ജില്ല.

കഴിഞ്ഞ മാസം മുപ്പതിന് രോഗം സ്ഥിരീകരിച്ച മൂപ്പൈനാട് സ്വദേശിയുടെ ഫലമാണ് ഇന്ന് വന്നത്. ഇയാള്‍ ഇന്ന് വൈകീട്ട് ആശുപത്രി വിടും. നേരത്തെ ജില്ലയില്‍ രണ്ടു പേര്‍ രോഗമുക്തരായിരുന്നു. കോവിഡ് സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തൊണ്ടര്‍നാട് കുഞ്ഞോം സ്വദേശിയും,കമ്പളക്കാട് സ്വദേശിയും ഏപ്രില്‍ 8ന് രോഗം ഭേദമായതിനെ തുടര്‍ന്ന് ആ ശുപത്രി വിട്ടിരുന്നു.മൂന്നമത്തെ ആളും ആശുപത്രി വിടുന്നതോടെ നിലവില്‍ ജില്ലയില്‍ കോവിഡ് 19 പോസിറ്റീവ് കേസുകളില്ല. രോഗം ബാധിച്ച മൂന്നുപേരും വിദേശത്ത് നിന്നും വന്നവരാണ്. 1178 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഏഴു പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!