ഡിസംബര്‍ 4 ന് സൂചനാ സമരം
പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് നിര്‍മ്മാണം പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 4 ന് പടിഞ്ഞാറത്തറ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍ ഓഫീസിന് മുന്നില്‍ സൂചനാ സമരം നടത്തുമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റോഡു നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്രിയാത്മകമായ ഇടപ്പെടലുകള്‍ നടത്തുന്നതില്‍ സംസ്ഥാന ഗവര്‍മെന്റും ബന്ധപ്പെട്ട ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും പുലര്‍ത്തുന്ന കുറ്റകരമായ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുന്നത്