നിയന്ത്രണങ്ങള്‍ ലംഘിച്ച് ബൈക്കുമായി യുവാവ്;തടയാന്‍ ശ്രമിച്ച പോലീസിന് നേരെ കയ്യേറ്റവും.

0

സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണും ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞയും ലംഘിച്ച് ബൈക്കുമായി പുറത്തിറങ്ങിയത് തടയാന്‍ ശ്രമിച്ച മാനന്തവാടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.സംഭവവുമായി ബന്ധപ്പെട്ട് എടവക രണ്ടേനാല്‍ കുറ്റിത്തൊടുവില്‍ സാദിഖലി(27) ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇന്ന് വൈകിട്ട്
പള്ളിക്കലില്‍ വെച്ചായിരുന്നു സംഭവം.പോലീസുകാരെ ഭീഷണിപ്പെടുത്തുകയും,യൂണിഫോം വലിച്ച് കീറി കയ്യേറ്റം ചെയ്തതായുമാണ് പരാതി. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരവും കേരള എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരവും കേസെടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!