മുള്ളന്‍കൊല്ലിപഞ്ചായത്ത് ആറാംവാര്‍ഡിലെ ഇടമലഅങ്കണവാടിയുടെ ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്.പഞ്ചായത്തിലെ മാതൃക അങ്കണവാടിയായി ഇടമല അങ്കണവാടിയെ ഉയര്‍ത്തി.യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. പനമരം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം തോമസ് പാഴുക്കാല; ജില്ലാപഞ്ചായത്ത് അംഗം വര്‍ഗീസ്മുരിയന്‍കാവില്‍ എന്നിവര്‍ സ്ഥലം സൗജന്യമായി നല്‍കിയ കുടുംബങ്ങളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി മുന്‍ ജീവനക്കാരെ ആദരിച്ചു. ഷിനു കച്ചിറയില്‍, ജോയി വാഴയില്‍ മുനീര്‍ എന്നിവര്‍ സംസാരിച്ചു.