തെയ്യങ്ങളുടെ ദൃശ്യചാരുതയുമായി ജയന്ത് റാം കെ.സി
വടക്കന്‍ കേരളത്തിലെ തെയ്യങ്ങളുടെ ദൃശ്യചാരുതയില്‍ 18-ാമത് ഫോട്ടോ പ്രദര്‍ശനമൊരുക്കി മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം. മാനന്തവാടിയിലെ ആദ്യകാല ബേക്കറി ഉടമയായ കെ.വി വിനോദിന്റെ മകന്‍ ജയന്ത് റാം കെ.സി.യുടെ ക്യാമറ കണ്ണുകളില്‍ പതിഞ്ഞ ചിത്രങ്ങളാണ് പഴശ്ശിയുടെ ചിത്ര ചുമരില്‍ കാഴ്ചക്കാര്‍ക്ക് നയന മനോഹരമൊരുക്കുന്നത്.46 കാരനായ ജയന്ത് റാം അച്ചന്റെ പാതയില്‍ ബേക്കറ്റി നടത്തി കൊണ്ട് പോകുമ്പോള്‍ ക്യാമറ കണ്ണിലെ കാഴ്ചയുടെ കൗതുകങ്ങള്‍ ഒപ്പിയെടുക്കുന്നത് ചെറുപ്പം മുതല്‍ ശീലമായിരുന്നു. ചെറുപ്പം മുതല്‍ തന്നെ ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള ജയന്ത് കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടയില്‍ എടുത്ത ചിത്രങ്ങളാണ് പഴശ്ശിയുടെ ചിത്ര ചുമരില്‍ പ്രദര്‍ശനത്തിന് വെച്ചത്.കണ്ണൂര്‍ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ കെട്ടിയാടിയ തെയ്യങ്ങളുടെ മൂര്‍ത്തി ഭാവങ്ങളാണ് ചിത്രങ്ങളില്‍ ഉള്ളത്.
ചെറുപ്പം മുതല്‍ തന്നെ ഫോട്ടോകള്‍ പലതും ഒപ്പിയൊടുക്കുമ്പോഴും ആദ്യമായാണ് ജയന്തിന്റെ ഫോട്ടോ പ്രദര്‍ശനത്തിന് വെക്കുന്നത് അതിന് പ്രചോദനമായത് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയവും