കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റായി ‘ആരവം 19’
സംസ്ഥാന സെവന്‍സ് അസോസിയേഷന്റെ അംഗീകാരത്തോടെ നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റായി വെള്ളമുണ്ടയില്‍ നടന്ന ‘ആരവം19’ തെരെഞ്ഞെടുക്കപ്പെട്ടു. താമശ്ശേരിയില്‍ നടന്ന എസ്.എഫ്.എ മലബാര്‍ മേഖലാ സമ്മേളനത്തില്‍ മലബാറിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റിനുള്ള ബഹുമതി ആരവം 19 ഭാരവാഹികള്‍ ഏറ്റു വാങ്ങിയത്. സോക്കര്‍ സിറ്റി മഞ്ചേരിയില്‍ വെച്ച് നടത്തിയ സോക്കറീയന്‍ മീറ്റില്‍ കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റിനുള്ള അവാര്‍ഡും ആരവം19 ഭാരവാഹികള്‍ ഏറ്റുവാങ്ങി. ചാന്‍സിലേഴ്‌സ് ക്ലബ്ബും കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി ജീവകാരുണ്യ പ്രവര്‍ത്തനം ലക്ഷ്യമിട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് വെള്ളമുണ്ടയില്‍ കേരളത്തിലെ പ്രഗല്‍ഭ ടീമുകളെ അണിനിരത്തി ആരവം 19 എന്ന പേരില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.കെ.റഫീഖ് ജനറല്‍ കണ്‍വീനറും പി.കെ.അമീന്‍ ചെയര്‍മാനും ഇ.കെ ഹമീദ് ട്രഷററും ആയ സംഘാടക സമിതിയാണ് ടൂര്‍ണമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.മികച്ച ടൂര്‍ണമെന്റെന്ന ബഹുമതിയുടെ നിറവിലാണ് ഈ പ്രാവിശ്യം ‘ആരവം 2020’ സംഘടിപ്പിക്കുന്നത്. 2020 ജനുവരി ആദ്യ വാരത്തില്‍ 2-ാമത് അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ട്ടൂര്‍ണമെന്റ് ആരംഭിക്കും.