നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം
ജില്ലയിലെ നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആള്‍ കേരള ഗവ: കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.ചെറ്റപ്പാലത്ത് സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.എം.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ക്വാറികള്‍ തുറക്കാന്‍ നടപടി സ്വീകരിക്കാതെ മറ്റ് ജില്ലകളിലെ ക്വാറി ഉടമകളെ സഹായിക്കുന്ന നിലപാടാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്. എന്നാല്‍ ചുരം കയറി വരുന്ന ലോറികള്‍ അമിതഭാരം കയറ്റി വരുന്നു എന്ന പേരില്‍ വന്‍ പിഴ ഈടാക്കുകയാണ് ഇതിന് അടിയന്തിര പരിഹാരം ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.താലുക്ക്പ്രസിഡണ്ട് കെ .പി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.പി.സണ്ണി, ട്രഷറര്‍ അനില്‍കുമാര്‍, സന്തോഷ് മാത്യു, തുടങ്ങിയവര്‍ സംസാരിച്ചു ജി.എസ്.ടി.കോമ്പന്‍സേഷന്‍ ലഭിക്കാന്‍എല്ലാം കരാറുകാരും ഫോം പൂരിപ്പിച്ച് കൊടുക്കുവാനും സമ്മേളനം തീരുമാനിച്ചു.