മുത്തുറ്റ് ഫിനാന്‍സിലേക്ക് സി.ഐ ടി യു മാനന്തവാടി ഏരിയ കമ്മറ്റി മാര്‍ച്ചും ധര്‍ണയും നടത്തി

0

ശമ്പള പരിഷ്‌ക്കരണം നടത്തുക, പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക,തൊഴില്‍ വകുപ്പുമായി ഉണ്ടാക്കിയ ഒത്ത് തീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുത്തുറ്റിലെ ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് മുത്തൂറ്റ് ഫിനാന്‍സിലേക്ക് സി ഐ ടി യു മാനന്തവാടി ഏരിയ കമ്മറ്റി മാര്‍ച്ചും ധര്‍ണ്ണയും നടത്തി.സി.ഐ ടി യു ജില്ലാ കമ്മറ്റി അംഗം – ടി.കെ പുഷ്പന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.സി.പി മുഹമ്മദാലി അദ്ധ്യക്ഷനായിരുന്നു. ബാബുഷജില്‍ കുമാര്‍. എന്‍.ജെ.ഷജിത്. എ.കെ റൈഷാദ്.ജോയി -കെ.ജി.. കെ.ടി വിനു, റ്റി കെ പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!