വീട്ടമ്മയുടെ ബാഗ് തട്ടിയെടുത്ത സംഭവം: വയനാട് സ്വദേശി ഉള്‍പ്പടെ രണ്ടുപേര്‍ പിടിയില്‍
മാഹി റെയില്‍വേ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറിനു സമീപം വീട്ടമ്മയുടെ ബാഗ് തട്ടിപ്പറിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയിലായി. വയനാട് കോറോം ചിറമൂലം കോളനിയില്‍ ഫൈസല്‍ എന്ന പാച്ചു (39), മലപ്പുറം വളാഞ്ചേരി തുറപ്പറമ്പില്‍ ടി.പി.ജാഫര്‍ (38) എന്നിവരാണ് പിടിയിലായത്.പള്ളൂര്‍ കണ്ടോത്ത് പങ്കജരാജന്റെ പരാതിയിലാണ് ചോമ്പാല്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം.