അനുശോചന യോഗം സംഘടിപ്പിച്ചു
പി.കെ.എസ് ജില്ലാ സെക്രട്ടറിയും സി.പി.ഐ.എം.മാനന്തവാടി ഏരിയ കമ്മിറ്റി അംഗവുമായിരുന്ന അന്തരിച്ച എം.സി.ചന്ദ്രന്റെ വേര്‍പാടില്‍ തലപ്പുഴയില്‍ സര്‍വ്വകക്ഷിയുടെ നേതൃത്വത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന് അദ്ധ്യക്ഷയായിരുന്നു. എം.എല്‍.എ.മാരായ.ഒ.ആര്. കേളു. ,സി കെ ശശീന്ദ്രന്, സി.പി.എം.ജില്ലാ സെക്രട്ടറി പി. ഗഗാറിന്, പി വി സഹദേവന്, കെ വി മോഹനന്, എം.ജി ബിജു, കെ.സുഗതന്, ദിനേഷ് ബാബു, എ ഉണ്ണിക്കൃഷ്ണന്, എക്കണ്ടി മൊയ്തുട്ടി, പി.വി.ബാലകൃഷണന്, കെ.എം വര്‍ക്കി തുടങ്ങിയവര്‍ സംസാരിച്ചു.