റോഡ് തോടായി; അനക്കമില്ലാതെ അധികൃതര്‍
അഞ്ചാംമൈല്‍ കെല്ലൂര്‍ റോഡില്‍ ഓവുചാല്‍ മൂടി വെള്ളം റോഡിലൂടെ ഒഴുകി നാട്ടുകാര്‍ പരാതി നല്‍കിയിട്ടും ഞാനൊന്നുമറിയില്ല എന്ന മട്ടിലാണ് അധികൃതരുടെ നിലപാട്. മാനന്തവാടി പനമരം റൂട്ടില്‍ കെല്ലൂര്‍ മുതല്‍ മാനഞ്ചിറ ജംഗ്ഷന്‍ വരെ 200 മീറ്റര്‍ ദൂരത്താണ് ഓവുചാല്‍ മൂടി വെള്ളം റോഡിലൂടെ ഒഴുകുന്നത്. റോഡില്‍ വെള്ളം കെട്ടികിടക്കുന്നത് വഴിയാത്രകരെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയുമാണ് ഏറെ ദുരിതത്തിലാക്കുന്നത്. ഒപ്പം പരിസരത്തെ കച്ചവട സ്ഥാപനങ്ങളെയും ദിവസേന നിരവധി വാഹനങ്ങള്‍ ചീറിപ്പായുന്ന സ്ഥലമായതിനാന്‍ വാഹനങ്ങള്‍ പോകുമ്പോള്‍ വഴിയാത്ര കാരുടെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും ദേഹത്ത് ചെളിവെള്ളം തെറിക്കുന്നത് പതിവ് കാഴ്ചയുമാണ്. നിരവധി തവണ പനമരം പൊതുമരാമത്ത് അധികൃതര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലന്നും നാട്ടുകാര്‍ പരാതിപെടുന്നു. ഇനിയും പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍