സി.പി.എം രാഷ്ട്രീയം കളിക്കുന്നു
വെള്ളമുണ്ട ഐ.ടി.ഐ.വിഷയത്തില്‍ സി.പി.എം രാഷ്ട്രീയം കളിക്കുകയാണെന്നും സര്‍ക്കാര്‍ തലത്തില്‍ ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാതെ ഗ്രാമ പഞ്ചായത്തിനെതിരെ വിദ്യാര്‍ത്ഥികളെ അണിനിരത്തി സമരം നടത്തിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ടാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും യു ഡി എഫ് പഞ്ചായത്ത് നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.അരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും നേതാക്കള്‍.കഴിഞ്ഞ നാല് വര്‍ഷത്തെ പഞ്ചായത്ത് ഭരണ സമിതി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു വിയോജനക്കുറിപ്പ് പോലും എഴുതിവെക്കാനവസരമുണ്ടാക്കാത്ത രീതിയിലാണ് യുഡിഎഫ് മുഴുവന്‍ അംഗങ്ങളെയും മുഖവിലക്കെടുത്ത് പ്രവര്‍ത്തിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു പഞ്ചായത്ത് പ്രസിഡന്റ് പി.തങ്കമണി,വൈസ് പ്രസിഡന്റ് ആണ്‍ഡ്രൂസ് ജോസഫ്,അംഗങ്ങളായ സലീംകേളോത്ത്,എം സി ഇബ്രാഹിംഹാജി,യുഡിഎഫ് നേതാക്കളായ വിനോദ്പാലയാണ,പി കെ അമീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.