മഴ മടിച്ച് നില്‍ക്കുന്നു നഞ്ച കൃഷിയിറക്കാനായില്ല

0

കാലവര്‍ഷം ആരംഭിച്ച് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും വയനാട്ടില്‍ മഴ ശക്തിപ്രാപിച്ചില്ല. ഞാറുപറിച്ചു നടേണ്ട സമയമായിട്ടും മഴക്കുറവ് കാരണം വിത്തിറക്കാന്‍ പോലും കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. കാര്‍ഷിക മേഖലയെ മഴക്കുറവ് ബാധിക്കുമെന്ന് ആശങ്ക. സംസ്ഥാനത്ത് മറ്റ് ജില്ലകളില്‍ കാലവര്‍ഷം ശക്തമാണെങ്കിലും വയനാട്ടില്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ 3 ദിവസം മാത്രമാണ് നല്ല മഴ ലഭിച്ചത്. കഴിഞ്ഞ ജൂണ്‍ മാസത്തെ മഴയുമായി താരത്മ്യപ്പെടുത്തുമ്പോള്‍ 30 ശതമാനം പോലും മഴ ഈ വര്‍ഷം ലഭിച്ചിട്ടില്ല. കര്‍ണ്ണാടക കാലാവസ്ഥയുടെ ശക്തമായ സ്വാധീനമുള്ള പുല്‍പ്പള്ളി മുള്ളന്‍കൊല്ലി മേഖലകളില്‍ തീരെ മഴ ലഭിച്ചിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!