മലാവി പ്രകാശനം നാളെ പഴശ്ശിയില്‍
ഫ്രാന്‍സിസ് ദേവസ്യ രചിച്ച മലാവി, ആഫ്രിക്കയുടെ ഊഷ്മ ഹൃദയത്തിലൂടെ എന്ന യാത്രാ വിവരണ ഗ്രന്ഥം മെയ്യ് 12 ഞായറാഴ്ച് ഉച്ചക്ക് 3 മണിക്ക് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ഒഡിറ്റോറിയത്തില്‍ വച്ച് പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികള്‍ മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്ത മലയാളം നോവലിസ്റ്റ് വിനോയ് തോമസ് മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ക്ക് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്യും. നീര്‍മാതാളം ബുക്‌സാണ് പ്രസാധകര്‍. പരിപാടിയില്‍ തോമസ് ദേവസ്യ, റോബിന്‍സ്, ഷാജി, എം ഗംഗാധരന്‍, ഇ.പി മോഹന്‍ദാസ്, ജോര്‍ജ് ജോസഫ്, ഷാജന്‍ ജോസ്.ടി .കെ ഹാരീസ്, ബിജു പോള്‍ കാരക്കമല തുടങ്ങിയവര്‍ പങ്കെടുക്കും.