കാശ്മാരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ മരിച്ച ധീരജവാന്‍ വി.വി വസന്തകുമാറിന്റെ തൃക്കൈപ്പറ്റ കുടുംബ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയില്‍ വസന്തകുമാറിന്റെ ഭാര്യക്ക് താല്‍പര്യമില്ലെങ്കില്‍ എസ്.ഐ തസ്തികയില്‍ നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു.കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ജില്ലാ ഭരണകൂടം നേരിട്ട് ഇടപെടും.വീട്ടിലേക്കുള്ള വഴി,ഭവനം എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.എസ്ഐ തസ്തികയില്‍ നിയമനം വേണമോയെന്ന് ഉടന്‍ അറിയിക്കാനും ബന്ധുക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.വീട്ടുകാരെയും ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.മുഖ്യമന്ത്രിക്ക് ഒപ്പം മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ.പി ജയരാജന്‍,മുഖ്യമന്ത്രിയുടെ ഭാര്യ എന്നിവരും ഉണ്ടായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.