510 പാക്കറ്റ് ഹാന്‍സ് പിടികൂടി
ഉള്‍ഗ്രാമങ്ങളിലെ കടകളില്‍ ഹാന്‍സ് അടക്കമുള്ള പുകയില ഉത്പന്നങ്ങള്‍ വ്യാപകമായി വില്‍പ്പന നടത്തുന്നുയെന്നപരാതി വ്യാപകമാകുന്നതിനിടെ വെള്ളമുണ്ടയില്‍ പോലീസ് 510 പാക്കറ്റ് ഹാന്‍സ് പിടികൂടി. വെള്ളമുണ്ട ആലഞ്ചേരി കള്ളം വെട്ടി കുട്ടന്‍ എന്ന അനിലിന്റെ കടയില്‍ നിന്നാണ് വെള്ളമുണ്ട എസ് ഐ പി ജിതേഷും സംഘവും ഹാന്‍സ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന് അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കേരള പോലീസ് ആക്ട് 118 ( എ). പ്രകാരമാണ് കേസെടുത്തിരിക്കുന്നത്