മലക്കാരി ശിവക്ഷേത്രത്തിലെ തിറ മഹോത്സവം 14, 15 തീയ്യതികളില്‍
തോണിച്ചാല്‍ ശ്രീ മലക്കാരി ശിവക്ഷേത്രത്തിലെ തിറ മഹോത്സവം 14, 15 തീയ്യതികളില്‍ നടക്കും.ഫെബ്രുവരി 14 ന് കഴകം ഉണര്‍ത്തലും വേലയും ചടങ്ങുകളോടെ മഹോത്സവത്തിന് തുടക്കമാവും തുടര്‍ന്ന് കൊടിയേറ്റം, സംഗീതാര്‍ച്ചന, ചാക്യാര്‍കൂത്ത്, ഓട്ടം തുള്ളല്‍ എന്നിവ നടക്കും വൈകീട്ട് മൂന്ന് മണിക്ക് മലയില്‍ നിന്നും എഴുന്നള്ളത്ത് നടക്കും ദീപാരാധനക്ക് ശേഷം നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ തൃദീപ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടക്കും. ഫെബ്രുവരി 15ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ഒതയോത്ത് കരിങ്കാളി ക്ഷേത്രത്തില്‍ നിന്നും കുഭം എഴുന്നള്ളത്ത് നടക്കും. രാവിലെ 8 മണി മുതല്‍ ദേവി ദേവന്‍മാരുടെ വെള്ളാട്ടുകള്‍ നടക്കും. തുടര്‍ന്ന് പുലിച്ചാടിച്ചി മുത്താച്ചി, പുള്ളിയാളന്‍, പുള്ളിയാരുതന്‍, തിറക്കള്‍ നടക്കും. വൈകീട്ട് 4 മണിക്ക് പ്രധാന തിറയായ മലക്കാരി തിറ നടക്കും. തുടര്‍ന്ന് കാളിയാരതന്‍,വേട്ടക്കാളന്‍, അതിരാളന്‍, മുത്തപ്പന്‍ തിറകളും നടക്കും. 16 ന് മലയിലേക്കും ഒതയോത്ത് കരിങ്കാളി ക്ഷേത്രത്തിലേക്കും മടക്കി എഴുന്നള്ളത്ത് നടക്കുന്നതോടെ ഉത്സവ പരിപാടികള്‍ സമാപിക്കും രണ്ട് ദിവസവും അന്നദാനവും ഉണ്ടാകും