റോപ്പ് ഫെൻസിംഗ് ഉദ്ഘാടനത്തിന് മുമ്പെ കാട്ടാന തകർത്തു.
വന്യമൃഗശല്യം;ഏറെപ്രതീക്ഷയോടെ പാൽ വെളിച്ചത്ത്നിർമ്മിച്ച റോപ്പ് ഫെൻസിംഗ് ഉദ്ഘാടനത്തിന് മുമ്പെ കാട്ടാന തകർത്തു. നിർമ്മാണത്തിലെ അപാകതയെന്ന് നാട്ടുകാർ
പാൽ വെളിച്ചം മുതൽ കൂടൽക്കടവ് വരെ വനാതിർത്തിയിൽ മൂന്നരക്കോടി രൂപ മുടക്കി പൂർത്തിയാക്കിയ റോപ്പ് ഫെൻസിംങ്ങാണ് കാട്ടാന കഴിഞ്ഞ ദിവസം തകർത്തത്. ചാലിഗദ്ദ പമ്പ് ഹൗസിന് സമീപം12 മീറ്ററോളം ഫെൻസിംഗ് തകർത്ത കാട്ടാന വ്യാപകമായി കൃഷി നാശവും ഉണ്ടാക്കി.2017-ൽ ശക്തമായ കർഷക സമരത്തെത്തുടർന്നാണ് പദ്ധതിക്ക് നിർമ്മാണ അനുമതി ലഭിച്ചത്.വന്യമൃഗപ്രതിരോധത്തിൽ റോപ്പ് ഫെൻസിംഗിൽ ഏറെ പ്രതീക്ഷമായിരുന്നു കർഷകർക്ക്
ആ പ്രതിക്ഷ തകർത്താണ് കഴിഞ്ഞ ഒരാഴ്ചയിൽ രണ്ടുതവണ കാട്ടാന ഫെൻസിംഗ് തകർത്ത് വ്യാപക കൃഷി നാശം വരുത്തിയത്.ഫെൻസിങ് നിർമ്മാണ പ്രവർത്തിയുടെ ആരംഭംമുതൽഅപാകതയുണ്ടെന്നാണ് നാട്ടുകാർ ആരോപിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ കാട്ടാന തകർത്ത ഫെൻസിംഗ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ദിവസം തന്നെയാണ് കാട്ടാന വീണ്ടും തകർത്തത്. ഫെൻസിംഗ് നിർമ്മാണത്തിലെ അപാകത പരിഹരിച്ച് പ്രദേശത്തെ 200 ഓളം കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കിയില്ലേങ്കിൽ ശക്തമായപ്രതിഷേധപരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ