പുല്‍പ്പള്ളി എരിയപ്പള്ളി വടക്കേക്കര കുശന്റെ കൃഷിയിടത്തില്‍ നിന്നാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കാപ്പിക്കുരു മോഷ്ടിച്ചത്. തോട്ടത്തിലെ 30 ഓളം കാപ്പി ചെടികളില്‍ നിന്നാണ് കാപ്പിക്കുരു മോഷ്ടാക്കള്‍ പറിച്ചെടുത്തുകൊണ്ടുപോയത്. ഇതിന് പുറമേ അഞ്ച് കാപ്പിച്ചെടികളുടെ ശിഖരങ്ങള്‍ വെട്ടിയെടുത്തും നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തോട്ടത്തില്‍ കാപ്പി പറിക്കുന്ന ജോലിയുണ്ടായിരുന്നു. പ്രദേശത്ത് ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ എല്ലാവരും ജോലി നിര്‍ത്തി ഉത്സവത്തില്‍ പങ്കെടുക്കാനായി പോയതായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ തോട്ടത്തിലെത്തി നോക്കുമ്പോഴാണ് കാപ്പിക്കുരു മോഷണംപോയ വിവരമറിയുന്നത്. ഒന്നര ക്വിന്റലോളം കാപ്പിക്കുരു മോഷണം പോയിട്ടുണ്ടെന്ന് സ്ഥലമുടമ കുശന്‍ പറഞ്ഞു. സംഭവത്തില്‍ പുല്‍പ്പള്ളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.