മുത്തങ്ങയില്‍ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍.

0

സംസ്ഥാനത്തേക്ക് കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍.മലപ്പുറം സ്വദേശികളായ ചെലമ്പ്ര പറമ്പില്‍ പൈറ്റിലായി വീട്ടില്‍ മുഹമ്മദ് അര്‍ഷാദ്(31),പരപ്പനങ്ങാടി അഞ്ചുപുര കെ.ടി വീട്ടില്‍ മുഹമ്മദ് ഹാഷിം(27), ചേലമ്പ്ര പുതിയ കളത്തില്‍ വീട്ടില്‍ മുഹമ്മദ് ഷമീം(25) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്നും വരുകയായിരുന്ന കെ.എല്‍ 02 ബി.ഇ 9783 നമ്പര്‍ കാറില്‍ കടത്തുകയായിരുന്ന 54.09 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുന്നത്. ഇവര്‍ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും പ്രത്യേക പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!