നടവയല്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനായിഹൈദരാബാദ് സെന്‍സാകോര്‍ മെഡിക്കല്‍ ഇന്‍സ്ട്രുമെന്റഷന്‍ കമ്പനി ചെയര്‍മാന്‍ഡോ: രവികുമാര്‍ മെറുവ നിര്‍മ്മിച്ചു നല്കിയ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെയും സ്റ്റേജിന്റേയും ഉദ്ഘാടനം ശനിയാഴ്ച്ചരാവിലെ 10:30 ന് നടക്കും. അത്യാധുനിക സൗകര്യങ്ങളോടെ 21000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ളസ്റ്റേഡിയം നടവയലിന്റെ കായിക രംഗത്ത് മുതല്‍കൂട്ടാവുന്ന രീതിയിലാണ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. ഒരേ സമയം കായിക മത്സരങ്ങള്‍ക്ക് ഉപയോഗിക്കാനും സ്റ്റേജ് പ്രോഗ്രാമുകള്‍ക്കും സ്റ്റേഡിയം ഉപയോഗിക്കാന്‍ കഴിയുമെന്ന്‌സ്‌കൂള്‍ മാനേജര്‍ ആര്‍ച്ച് പ്രിസ്റ്റ് ഫാ: ഗര്‍വാസിസ് മറ്റംസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആന്റോ വി തോമസ് , പ്രധാനാധ്യാപകന്‍ ഇ കെ വര്‍ഗ്ഗീസ് എന്നിവര്‍ പറഞ്ഞു. ശനിയാഴ്ച്ച രാവിലെ 10:30 ന് മാനന്തവാടി രൂപത ബിഷപ്പ് മാര്‍:ജോസ് പൊരുന്നേടം വെഞ്ചരിപ്പ് കര്‍മ്മവും ഉദ്ഘാടനവുംനിര്‍വ്വഹിക്കും
Sign in
Sign in
Recover your password.
A password will be e-mailed to you.