പ്രതിഷേധം ശക്തം;മുത്തുമാരിയിൽ കാവൽ ശക്തമാക്കി വനം വകുപ്പ്
മുത്തുമാരിയിലെ കാട്ടാന ശല്യം നാട്ടുകാർ വനം വകുപ്പ് ജീവനക്കാരെ തടഞ്ഞുവച്ചു. കാർഷിക മേഖലയിൽ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് പുറമെ ആളുകൾക്കും വാഹനങ്ങൾക്കും നേരെ തുടർച്ചയായ ദിവസങ്ങളിൽ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് ഇന്ന് രാത്രി എട്ടുമണിയോടെ പതിവ് പരിശോധനക്ക് പ്രദേശത്ത് എത്തിയ തൃശ്ശിലേരി സെക്ഷൻ ഫോറസ്റ്റ്ഓഫിസർ രതിഷിനെയും സഹപ്രവർത്തകരെയും തടഞ്ഞത്.ഉന്നതവന പാലകർ സ്ഥലത്തെത്തണം, കാവൽ ശക്തമാക്കണം ശല്യക്കാരനായ ആനയെ തുരത്തണം എന്നി ആവശ്യമുയർത്തിയ നാട്ടുകാരുടെ പ്രതിഷേധം അര മണിക്കുറോളം നീണ്ടു. ഒടുവിൽ നാട്ടുകാരുടെ ആവശ്യങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന ഉറപ്പിൻന്മേലാണ് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ആനയുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ വനം വകുപ്പ് മേഖലയിൽ കാവൽ ശക്തമാക്കിയിരുന്നു. ഇന്നുമുതൽ തൃശ്ലിലേരിയെ
സെക്ഷനിലെ വനപാലകർക്ക് പുറമെ മാനന്തവാടിയിൽ പുതിയതായിആരംഭിച്ചആർആർടി ടീം അംഗങ്ങളും ചേർന്നാണ് കാവൽ നിൽക്കുന്നത്. ഇതിന് പുറമെആനകളെതുരത്താൻകുങ്കിയാനകളുടെ സഹായം ആവശ്യപ്പെട്ട് നോർത്ത് വയനാട് ഡി.എഫ്.ഒ.കെ ജെ മാർട്ടിൻ ലോവൽ വയനാട് വൈൽഡ് ലൈഫ് വാർഡനെ സമീപിച്ചതായും അതികൃതർ അനുകൂല നിലപാടാണ് സ്വികരിച്ചിട്ടുള്ളതെന്നും ബേഗൂർ റെയ്ഞ്ചർ കെ രാഗേഷ് പറഞ്ഞു.