ലൈസന്‍സില്ലാതെ കാറോടിച്ച കൗമാരക്കാരായ അഞ്ചംഗ സംഘത്തിനെതിരെ കര്‍ശന നടപടിയുമായി കേണിച്ചിറ പോലീസ്. കോഴിക്കോട് മുക്കം സ്വദേശികളായ സംഘമാണ് റെന്റിനെടുത്ത കാറുമായി വിനോദയാത്രയ്ക്കായി ഇന്നലെ വയനാട്ടിലെത്തിയത്. പുല്‍പ്പള്ളിയിലേക്കുള്ള യാത്രാമധ്യേ, മണല്‍വയലിലുണ്ടായ കേണിച്ചിറസ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ദിലീപ്. ടി ജി. യുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. എല്ലാവര്‍ക്കും 17 വയസാണ് പ്രായം.
കോട്ടയം പാലാ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനം, കാറോടിച്ച യുവാവിന്റെ സുഹൃത്ത് വഴിയാണ് ഇവരുടെ കൈവശത്തില്‍ എത്തിയത്. യുവാവിന്റെ രക്ഷാകര്‍ത്താവ് അറിഞ്ഞാണ് യാത്ര എന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ ത്തുടര്‍ന്ന് രക്ഷിതാവിനെതിരായും കാര്‍ ഏര്‍പ്പാടാക്കിയ ആള്‍ക്കെതിരായും വാഹനത്തിന്റെ രജിസ്‌ട്രേഡ് ഉടമയ്‌ക്കെതിരാ യും പോലീസ് മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലൈസന്‍സ് ഇല്ലാത്ത ആള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാലും അത്തരക്കാര്‍ക്ക് വാഹനം ഓടിക്കാന്‍ അനുവദിച്ചാലുമുള്ള മോട്ടോര്‍ വാഹന വകുപ്പിലെ പുതിയതായി കൂട്ടിച്ചേര്‍ത്ത 5. 180, 199A(1)(2) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇതു പ്രകാരം 25,000 രൂപ പിഴയും കൂടാതെ ഓടിച്ചയാള്‍ക്ക് തുടര്‍ന്ന്25 വയസ്സിനുശേഷമേ ലൈസന്‍സ് അനുവദിക്കുകയും ചെയ്യുകയുള്ളൂ. കൂടാതെ വാഹനമോടിച്ച യുവാവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും. പോലീസ് സംഘത്തില്‍ ഇന്‍സ്‌പെക്ടറെക്കൂടാതെ എ.എസ്.ഐ. വേണു, എസ് സിപിഒ ടി.കെ.സുനി, സിപിഒ ശിവദാസന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.